ചിറക്കടവ് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് 2022 നവംബർ 14 തിങ്കളാഴ്ച
കാഞ്ഞിരപ്പള്ളി : 2022 നവംബർ 14 തിങ്കളാഴ്ച രാവിലെ ഒൻപതര മുതൽ ഉച്ചക്ക് ഒരു മണി വരെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ് പാരിഷ് ഹാളിൽ വച്ച് ചിറക്കടവ് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ ആന്റണി മാർട്ടിൻ ജോസഫിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ. ശ്രീകുമാർ ഉദ്ഘാടനം നിർവഹിക്കും. കുന്നുംഭാഗം സെന്റ് ജോസഫ് പള്ളി വികാരി റവ. ഫാ. സേവ്യർ കൊച്ചുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബി. രവിന്ദ്രൻ നായർ ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ എന്നിവർ ആശംസകൾ അർപ്പിക്കും.
മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും ഔഷധ സസ്യ പ്രദർശനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.പൊതു രോഗങ്ങൾക്ക് പുറമെ, കോവിഡാനന്തര രോഗങ്ങൾ (post covid), ജീവിത ശൈലീ രോഗങ്ങൾ എന്നിവയുടെ നിയന്ത്രണത്തിനുള്ള ഔഷധങ്ങൾ ലഭ്യമായിരിക്കുന്നതാണ് .