KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആനക്കല്ല്-പൊന്മല -പൊടിമറ്റം റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു

കാഞ്ഞിരപ്പള്ളി: ഗ്രാമീണ റോഡുകൾ എല്ലാംതന്നെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തി പണി പൂർത്തീകരിക്കുകവഴി ആ മേഖലയുടെ സാമൂഹിക-സാമ്പത്തിക രംഗങ്ങളില്‍ വലിയ പുരോഗതിയുണ്ടാവുമെന്ന് ആന്റോ ആന്റണി എംപി. അഭിപ്രായപ്പെട്ടു.
പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉൾപ്പെടുത്തി ആനക്കല്ല്-പൊന്മല-പൊടിമറ്റം റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 3.17 കോടി രൂപയാണ് ഈ റോഡിന്റെ നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. 3.96 കി.മീ. ദൂരം വരുന്ന ഈ റോഡ് 3.75 മീറ്റർ വീതിയിൽ ദേശീയ നിലവാരത്തിൽ പണികൾ പൂർത്തീകരിക്കും .

കാഞ്ഞിരപ്പള്ളി ടൗണ്‍ ചുറ്റാതെ ഈരാറ്റുപേട്ട ഭാഗത്തുനിന്നും വരുന്നവര്‍ക്കും മുണ്ടക്കയം ഭാഗത്തുനിന്നും വരുന്നവര്‍ക്കും എന്‍.എച്ച്. 18 പൊടിമറ്റം ഭാഗത്തേക്കും കെ.ഇ. റോഡ് ആനക്കല്ല് എല്‍.പി. സ്കൂള്‍ ഭാഗത്തേക്കും പ്രവേശിക്കുന്ന തരത്തിലുള്ള ബൈപാസായി ടി റോഡ് ഉപയോഗിക്കാവുന്നതാണ്. ആനക്കല്ല് പൊന്മല പ്രദേശവാസികള്‍ക്ക് സ്കൂള്‍, പള്ളി, അമ്പലം എന്നിവയിലേക്കുള്ള ഏക സഞ്ചാരമാര്‍ഗ്ഗം കൂടിയാണ് ഈ റോഡ്.
അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായതത് പ്രസിഡന്‍റ് ഡയസ് കോക്കാട്ട്, ജില്ലാ പഞ്ചായത്ത് അംഗം പി.ആര്‍. അനുപമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കകുഴി, റോഡ് നിര്‍മ്മാണ കമറ്റി ജനറല്‍ കണ്‍വീനര്‍ റ്റി.എം. ഹനീഫ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിമല ജോസഫ്, സാജന്‍ കുന്നത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിന്ധു മോഹനന്‍, സ്ഥിരസമിതി ചെയര്‍മാന്‍ ജോണിക്കുട്ടി മഠത്തിനകം, പഞ്ചായത്തംഗങ്ങളായ ജിജി ഫിലിപ്പ്, ബീന ജോസഫ്, ഷാലമ്മ ജെയിംസ്, കെ.യു. അലിയാര്‍, പ്രൊഫ.ജോയി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

error: Content is protected !!