കേരളോത്സവം 2022 നവംബർ 12, 13 തീയതികളിൽ നടത്തപ്പെടുന്നു

പാറത്തോട് ഗ്രാമപഞ്ചായത്തും, കേരള സംസ്ഥാന യുജനബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022 നവംബർ 12, 13 തീയതികളിൽ നടത്തപ്പെടുന്നു . 12-ാം തീയതി രാവിലെ 9.30 മണി മുതല്‍ സെന്റ് ഡോമിനിക്സ് കോളേജ് മൈതാനത്ത് വച്ച് കേരളോത്സവം 2022 നോടനുബന്ധിച്ച് നടത്തുന്ന സമ്മേളനം പൂഞ്ഞാർ എം.എൽ .എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവ്വഹിക്കുന്നതും , കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് പ്രിൻസിപ്പാൾ ഡോ.സീമോൻ തോമസ് കായികമത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതുമാണ്.

ജില്ലാപഞ്ചായത്തംഗം കുമാരി പി.ആര്‍ അനുപമ മുഖ്യപ്രഭാഷണം നടത്തും. കലാമത്സരങ്ങള്‍ 13-ാം തീയതി രാവിലെ 10 മണി മുതല്‍ പഞ്ചായത്ത് ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്.കലാമത്സരങ്ങളുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.അജിത രതീഷ് നിര്‍വ്വഹിക്കുന്നതാണ്. ഈ പരിപാടി വന്‍വിജയമാക്കിത്തീര്‍ക്കുവാന്‍ പഞ്ചായത്തിലെ എല്ലാ കലാ-കായിക സ്നേഹികളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
NB: കലാ-കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് 2022 നവംബര്‍ ഒന്നിന് 15 വയസ് പൂര്‍ത്തിയാകുകയും, 40 വയസ് കഴിയാത്തവരുമായിരിക്കണം. സ്പോട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്.

error: Content is protected !!