കളിക്കുന്നതിനിടെ സംരക്ഷണ ഭിത്തി കെട്ടാത്ത കിണറ്റിൽ വീണ് 14കാരൻ മരിച്ചു
കാഞ്ഞിരപ്പള്ളി : കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ, സംരക്ഷണ ഭിത്തി കെട്ടാത്ത കിണറ്റിൽ വീണ് 14കാരൻ മരിച്ചു. തിടനാട് ഗവണ്മെന്റ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയും പാറത്തോട് പഴുമല കൈപ്പൻപ്ലാക്കൽ ഷെനറ്റ് – പ്രിയങ്ക ദമ്പതികളുടെ മകൻ ആര്യനന്ദ് (14) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത് .
കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ സംരക്ഷണ ഭിത്തി കെട്ടാത്ത കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു വീട്ടുവളപ്പിൽ നടത്തും.
സഹോദരങ്ങൾ : അതുല്യ പത്താം ക്ലാസ് വിദ്യാർത്ഥി തിടനാട് ഗവൺമെൻറ് ഹൈസ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി, അഭിനന് പഴൂമല ഗവൺമെൻറ് യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി .