KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തീർഥയാത്ര കഴിഞ്ഞു മടങ്ങവേ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു

ഇളങ്ങുളം: തീർഥയാത്ര കഴിഞ്ഞ് മടങ്ങിയ സംഘത്തിലെ വീട്ടമ്മ കൊടൈക്കനാലിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. ഇളങ്ങുളം ചെരിയംപ്ലാക്കൽ സി.ബി.പരമേശ്വരൻ നായരുടെ ഭാര്യ എം.ജെ.ശ്യാമള (60 )യാണ് മരിച്ചത്. പളനിക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കൊടൈക്കനാലിൽ കാഴ്ച കാണാൻ ഇറങ്ങിയ ശ്യാമള കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച വൈകീട്ടാണ് അൻപതോളം പേരടങ്ങുന്ന സംഘം ടൂറിസ്റ്റ് ബസിൽ പളനിക്ക് പോയത്. ഭർത്താവ് പരമേശ്വരൻ നായരും ഒപ്പമുണ്ടായിരുന്നു. മക്കൾ: ജന്യ, ധന്യ, രമ്യ. മരുമക്കൾ: രാജീവ്(ചമ്പക്കര), അനീഷ്, ചിറക്കടവ്(സെയിൽസ് ടാക്‌സ് ഓഫീസ്, കോട്ടയം), അനൂപ്(പൂഞ്ഞാർ). സംസ്‌കാരം ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

error: Content is protected !!