KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പളളി മേഖലയിലെ എസ് ബി കോളേജ് പൂർവ്വ വിദ്യാർത്ഥി മേഖല സംഗമം 15ന്

കാഞ്ഞിരപ്പള്ളി : മഹത്തായ നൂറു വർഷങ്ങൾ ആഘോഷിക്കുന്ന മാതൃകാ കലാലയമായ ചങ്ങനാശ്ശേരി എസ് ബി കോളേജ്, തന്റെ കാഞ്ഞിരപ്പള്ളിയിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടയ്മ സംഘടിപ്പിക്കുന്നു.

എസ് ബി കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ കാഞ്ഞിരപ്പള്ളി മേഖല സംഗമം ‘നൊസ്റ്റാൾജിയ’ ജനുവരി 15 വൈകുന്നേരം 5.30 ന് കാഞ്ഞിരപ്പള്ളി എ കെ ജെ എം ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് മേഖല സംഗമങ്ങൾ സംഘടിപ്പിക്കുന്നത് എന്ന് എസ് ബി കോളേജ് അലുംമ്നി അസോസിയേഷൻ മദർ ചാപ്റ്ററിനു വേണ്ടി പ്രിൻസിപ്പാൾ ഫാ. റെജി പി കുര്യൻ അറിയിച്ചു.

കാഞ്ഞിരപ്പള്ളി മേഖലയിലെ എസ് ബി കോളേജ് പൂർവ്വ വിദ്യാർത്ഥികൾ കൂടുതൽ വിവരങ്ങൾക്ക് 7907846783, 9947401509, 9495692192 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

error: Content is protected !!