KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുന്നുംഭാഗം സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ സഹകരണ മന്ത്രി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ സഹകരണ മന്ത്രി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഡോ. സിസ്റ്റർ ജാൻസി മരിയ മഞ്ഞനാനിക്കൽ എസ്എബിഎസ് അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ജൂബിലി ടൈറ്റിൽ , എസ്എബിഎസ് കോണ്‍ഗ്രിഗേഷന്‍ വികര്‍ ജനറൽ ഡോ. സിസ്റ്റർ മേഴ്‌സി നെടുമ്പുറം ജൂബിലി ലോഗോ, പിന്നണി ഗായകനും മ്യൂസിക് ഡയറക്ടറുമായ ജിൻസ് ഗോപിനാഥ് ജൂബിലി കലണ്ടർ എന്നിവ പ്രകാശനം ചെയ്തു. ആന്റോ ആന്റണി എംപി പ്രതിഭകളെ ആദരിച്ചു.

കുന്നുംഭാഗം സെന്‍റ് ജോസഫ്‌സ് പള്ളി വികാരി ഫാ. സേവ്യര്‍ കൊച്ചുപറമ്പില്‍, പിടിഎ പ്രസിഡന്‍റ് ആന്‍റണി മാര്‍ട്ടിന്‍ ജോസഫ്, പ്രൊവിൻഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ റ്റിന്‍സി കലയത്തിനാംകുഴിയില്‍ എസ്എബിഎസ്, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് സി.ആര്‍. ശ്രീകുമാര്‍, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റില്‍ റോസ് എസ്എബിഎസ്, ഹെഡ് ബോയ് കെവിന്‍ തോമസ്, ഹെഡ് ഗേൾ മരിയ ഷാന്‍റി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

error: Content is protected !!