കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടം ; അമിത വേഗതയിൽ എത്തിയ ഇന്നോവ കാർ ഇടിച്ച് ബൈക്ക് യാത്രികനായ 20 വയസ്സുകാരൻ യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്‌കൂളിന് സമീപം നാലുമണിയോടെ, അമിത വേഗത്തിൽ എത്തിയ ഇന്നോവ കാർ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരണപെട്ടു . കോട്ടയം SH മൗണ്ട് നട്ടാശ്ശേരി സ്വദേശിയായ ഞണ്ടുപറമ്പിൽ വേണുവിന്റെ മകൻ അനന്തു വേണു (20) ആണ് മരിച്ചത്.

വൈകിട്ട് നാലുമണിയോടെ യാണ് അപകടം നടന്നത് . വളവിൽ മറ്റ് രണ്ട് വാഹനങ്ങളെ മറികടന്ന് തെറ്റായ ദിശയിലൂടെ എത്തിയ കാർ, ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു . AKJM സ്‌കൂളിൽ നിന്നും കുട്ടികൾ പുറത്തേക്ക് വരുന്ന സമയത്താണ് അപകടം ഉണ്ടായത് .

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. തെറിച്ചുപോയ ബൈക്ക് പിന്നാലെ എത്തിയ കാറിലിടിച്ചാണ് നിന്നത്. അനന്ദുവിനെ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും, തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

error: Content is protected !!