KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നഴ്സിങ്ങ് വിദ്യാർത്ഥികൾക്ക് പ്രത്യേകയിളവുകളുമായി ആവേ മരിയ എജ്യൂക്കേഷൻ പ്ലാനേഴ്സ് കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി : ആവേ മരിയ എജ്യൂക്കേഷൻ പ്ലാനേഴ്സ് കാഞ്ഞിരപ്പള്ളിയുടെ ഒന്നാം വാർഷികാഘോഷങ്ങൾ കേരളാ ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു. ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ചടങ്ങിൽ സന്നിഹിതനായിരുന്നു.

ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പ്ലസ്ടു കഴിഞ്ഞ നഴ്സിങ്ങ് വിദ്യാർത്ഥികൾക്ക് ആവേ മരിയ എജ്യൂക്കേഷൻ പ്ലാനേഴ്സ് പ്രത്യേകയിളവുകൾ നല്കുന്നുമെന്നു മാനേജിങ്ങ് ഡയക്ടർ അജു ജേക്കബും, റൂബിൻ തോമസും അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ മുൻ നിരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ആദ്യം രജിസ്റ്റർ ചെയ്യുന്ന പതിനഞ്ച് വിദ്യാർത്ഥികൾക്ക് സ്ഥാപനത്തിന്റെ സ്കോളർഷിപ്പോടു കൂടിയതും കുറഞ്ഞ ഫീസ് നിരക്കിൽ പഠനവും , പിന്നീട് നല്ല ഹോസ്പിറ്റലുകളിൽ ജോലിയും ഉറപ്പാക്കുന്നു. എഞ്ചിനിയറിംഗ് , അലൈഡ് കോഴ്സുകൾക്കും കുറഞ്ഞ ഫീസ് നിരക്കും, സ്കോളർഷിപ്പും ലഭ്യമാണന്നും ഡയക്ടർമാർ അറിയിച്ചു : ഫോൺ : 9072312121.

error: Content is protected !!