KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അപകടങ്ങൾ ഒഴിയാതെ സംസ്ഥാനപാത

മണിമല: ശനിയാഴ്ച കാറും സ്കൂട്ടറും ഇടിച്ച് സഹോദരങ്ങൾ മരിച്ച അപകടസ്ഥലത്തിനു സമീപം തിങ്കളാഴ്ച വീണ്ടും അപകടം. കാറും വാനുമാണ് കൂട്ടിയിടിച്ചത്. ആർക്കും പരിക്കില്ല.

മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ വാൻ കാറിൽ ഇടിക്കുകയായിരുന്നു. പതിവായി അപകടങ്ങൾ ഉണ്ടാകുന്ന മണിമല ബി.എസ്.എൻ.എൽ. പടിക്ക് നൂറുമീറ്റർ ചുറ്റളവിൽ സംസ്ഥാന പാതയിൽ ഇതിനകം ഏഴുപേർ അപകടത്തിൽ മരിച്ചിട്ടുണ്ട്.

error: Content is protected !!