KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചെറിയ പെരുന്നാൾ ശനിയാഴ്ച, വെള്ളി, ശനി ദിവസങ്ങൾ പൊതു അവധി.

സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമായിട്ടില്ലാത്തതിനാൽ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) ശനിയാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ഇതോടെ ഈ വര്‍ഷത്തെ റംസാന്‍ 30 പൂര്‍ത്തിയാവും. അഞ്ച് വെള്ളിയാഴ്ചകൾ ലഭിക്കുന്ന മാസം എന്ന പ്രത്യേകത കൂടി ഇത്തവണത്തെ റംസാനിനുണ്ട്.

പെരുന്നാൾ പ്രഖ്യാപനം വന്ന സാഹചര്യത്തിൽ ശനിയാഴ്ച സംസ്ഥാനത്തെ സർക്കാർ ഓഫീസുകള്‍ക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി നിന്നും അറിയിച്ചു. നേരത്തേ വെള്ളിയാഴ്ചയായിരുന്നു അവധി. ഇതോടെ വെള്ളി, ശനി ദിവസങ്ങളില്‍ പൊതു അവധിയായിരിക്കും.

error: Content is protected !!