കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് പുതിയ കെട്ടിടം കൈമാറി
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിക്കുവേണ്ടി 14.80-കോടി മുടക്കി അഞ്ചുനിലകളായി നിർമിച്ച കെട്ടിടത്തിന്റെ പണികൽ പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പ് കെട്ടിടം ആശുപത്രി അധികൃതർക്ക് കൈമാറി.
മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ട റിപ്പോർട്ടിൽ പൊതുമരാമത്ത് ചീഫ് എൻജിനീയറാണ് വിവരം അറിയിച്ചത് . കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.ജനറൽ ആശുപത്രി എത്രയുംവേഗം പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്.