KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്കുള്ള വീടുകളുടെ തറക്കല്ലിടീൽ നടന്നു

മുണ്ടക്കയം : പ്രളയത്തിൽ വീടു നഷ്ടപ്പെട്ട കുട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്തുകളിലുള്ളവർക്ക് സി പി ഐ എം നിർമ്മിച്ചു നൽകുന്ന 25 വീടുകളിൽ രണ്ടെണ്ണം കേരള എൻ ജി ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടേതാണ്. ഈ വീടുകളുടെ തറക്കല്ലിടീൽ ചൊവ്വാഴ്ച തേൻപുഴയിൽ നടന്നു. സി ഐ ടി യു അഖിലേന്ത്യാ കൗൺസിൽ അംഗം എ. വി. റസലാണ് തറക്കല്ലിട്ടത്.

ഇതിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ യൂണിയൻ ജില്ലാ സെക്രട്ടറി എം എൻ അനിൽ കുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ട റിയേറ്റ് അംഗം സീമാ എസ് നായർ ,പി കെ ജയൻ, പി കെ സണ്ണി, പി എസ് സജിമോൻ, എം എസ് മണിയൻ, കെ ആർ അനിൽ കുമാർ, സന്തോഷ് കെ കുമാർ എന്നിവർ സംസാരിച്ചു.

error: Content is protected !!