KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി മുസ്ലിം ജമാഅത്തിൽ മതമൈത്രിയുടെ സുഗന്ധവുമായി ഇഫ്താർ സംഗമം.

എരുമേലി: നൈനാർ ജുമാ മസ്ജിദ് മഹല്ലാ മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകുന്നേരം നടന്ന ഇഫ്താർ സംഗമവും സമൂഹ നോമ്പുതുറയും ശ്രദ്ധേയമായി. വിവിധ മതസാമൂഹിക സംഘടനാ നേതാക്കളും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉൾപ്പടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു. ഇഫ്താർ സംഗമം പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ്‌ ഷാ, ബിജെപി സംസ്ഥാന സമിതി അംഗം എൻ ഹരി, എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ് സുബി സണ്ണി, ജമാഅത്ത് പ്രസിഡന്റ് ഹാജി പി എ ഇർഷാദ്, ബിജെപി നേതാവ് അനിയൻ എരുമേലി, പഞ്ചായത്ത്‌ അംഗം അനിശ്രീ സാബു, ജമാഅത്ത് സെക്രട്ടറി സിഎഎം കരീം, ട്രഷറർ സി യു അബ്ദുൽ കരീം, നിസാർ പ്ലാമൂട്ടിൽ, മിഥുലാജ് പുത്തൻവീട്, ആർഎസ്പി ഭാരവാഹി പി കെ റസാഖ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!