KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുറിഞ്ഞപുഴയിൽ വാഹനാപകടം , ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞു ഓട്ടോഡ്രൈവർ മരിച്ചു.

മുണ്ടക്കയം : കൊല്ലം-തേനി ദേശീയപാതയിൽ പെരുവന്താനം മുറിഞ്ഞപുഴയിൽ ടോറസ് ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞു ഓട്ടോറിക്ഷ ഡ്രൈവർ ദാരുണമായി മരണപെട്ടു .

നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മുണ്ടക്കയം പറത്താനം സ്വദേശി കാവനകുഴിയിൽ മെൽബിൻ കെ.ബെന്നി ആണ് മരിച്ചത്. ദേശീയപാതയിൽ പെരുവന്താനത്തിന് മുകളിൽ കടുവ പാറയ്ക്ക് സമീപം വൈകിട്ട് അഞ്ചു മണിയോടെ ആണ് അപകടം ഉണ്ടായത്. ലോറി കൊടും വളവിൽ നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നു.   മുണ്ടക്കയത്ത് നിന്നും ഓർഡർ അനുസരിച്ച് അപ്പവുമായി കുട്ടിക്കാനത്തിന് പോയ ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്. കോട്ടയത്തേക്ക് റബർ ഉല്പന്നങ്ങളുമായി വരികയായിരുന്നു ടോറസ് ലോറിയാണ് ഓട്ടോറിക്ഷ മുകളിലേക്ക് മറിഞ്ഞത്

കൂട്ടിക്കൽ പറത്താനം പുതുവൽ കാവനാട്ടുകുഴിയിൽ പരേതനായ ബെന്നിയുടെ മകൻ മെൽബിൻ കെ ബെന്നി ;മാതാവ്: കുഞ്ഞുമോൾ. സഹോദരങ്ങൾ: മോവിൻ, ജോബിൻ. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ സംസ്ക്കാരം വ്യാഴാഴ്ച നടക്കും

error: Content is protected !!