KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ ശുചീകരണം.

എരുമേലി : വ്യാഴാഴ്ച ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവ കേരളം പദ്ധതിയുടെ ഭാഗമായി എരുമേലി ടൗണിൽ വിപുലമായ ശുചീകരണം. രാവിലെ ഒമ്പത് മുതൽ പത്തര വരെ ടൗണിൽ ശുചീകരണം നടത്തും.

ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. തുടർന്ന് ശുചിത്വ സന്ദേശ റാലി സെന്റ് തോമസ് സ്കൂളിൽ നിന്നാരംഭിക്കും. ദേവസ്വം ബോർഡ് സ്കൂൾ പരിസരത്ത് റാലി സമാപിക്കും. സമാപന സമ്മേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിക്കും

error: Content is protected !!