KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഔദ്യോഗിക ജോലിക്കിടെ മരണപ്പെട്ട പോലീസ് എസ്ഐ ജോബി ജോർജിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി ..

പൊൻകുന്നം : ജോലിക്കിടെ കെട്ടിടത്തിൽനിന്നു വീണു മരിച്ച രാമപുരം എസ്ഐ പൊൻകുന്നം 20-ാം മൈൽ വാഴേപ്പറമ്പിൽ ജോബി ജോർജിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പൊൻകുന്നം തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ നടത്തി. നാട്ടുകാരും സഹപ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.

കുടുംബവീട്ടിലെ സംസ്കാര ശുശ്രൂഷകൾക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പു ളിക്കൽ കാർമികത്വം വഹിച്ചു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്, എഎസ്പി ഷാജു പോൾ എന്നിവരുടെ നേതൃത്വത്തിൽ സഹപ്രവർത്തകരും ബന്ധുക്കളും ചേർന്നാണു മൃതദേഹം ദേവാലയത്തിലേക്കും അവിടെനിന്നു സെമിത്തേരിയിലേക്കും കൊണ്ടുപോയത്. ശുശ്രൂഷകൾക്കു ശേഷം പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി.

ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാ ജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, അംഗങ്ങളായ ടി.എൻ.ഗിരീഷ്കുമാർ, ഹൈബി ബോബി, വൈക്കം എഎസ്പി നകുൽ രാജേന്ദ്ര ദേമുഖ് എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.

error: Content is protected !!