KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഉത്സവത്തിമർപ്പിൽ എരുമേലി സെന്റ് തോമസ് എൽ. പി സ്കൂൾ

കൊണ്ട് അലംകൃതമായിരുന്നു സ്കൂളും പരിസരവും. എങ്ങും ആഘോഷത്തിന്റെ അലയടികൾ ഉയരുമ്പോൾ തമാശകളും വിശേഷങ്ങളും കുട്ടികൾ പങ്കുവെച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സി. റെജി സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ സി. അലീസിയ FCC അധ്യക്ഷയായിരുന്നു.

വാർഡ് മെമ്പറും പൂർവവിദ്യാർഥിയുമായ ഷാനവാസ്‌ പി എ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ്‌ ബിനോയ് വരിക്കമാക്കൽ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങളും പഠനൊപകരണങ്ങളും വിതരണം ചെയ്തു. സ്കൂൾ സീനിയർ അദ്ധ്യാപിക ലൗലി പി ജേക്കബ് ഏവർക്കും നന്ദി അർപ്പിച്ചു. ഏവർക്കും ഓർമ്മകൾ സമ്മാനിക്കുന്ന സുദിനം ആയിരുന്നു സ്‌കൂൾ പ്രവേശനോത്സവം.

error: Content is protected !!