അസ്സീസ്സി അന്ധവിദ്യാലയത്തിലെ പ്രവേശനോത്സവം കാഴ്ചകൾക്കപ്പുറം മനോഹരമായി

കാളകെട്ടി : 2023 -24 പുതിയ അധ്യയനവർഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് കാളകെട്ടി അസ്സീസ്സി ബ്ലൈൻഡ് സ്‌കൂളിൽ, വാർഡ് മെമ്പർ ശ്രീമതി ബ്ലസി വട്ടവയലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവേശനോത്സവം കാഴ്ചകൾക്കപ്പുറം മനോഹരമായി. നവാഗതരായ കുട്ടികൾക്ക് ഹൃദ്യമായ വരവേൽപ്പാണ് നൽകിയത് .

സ്‌കൂളിൽ മറ്റ് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി. മധുരപലഹാര വിതരണത്തോടൊപ്പം , നവാഗതർക്ക് സമ്മാന വിതരണവും നടത്തി. അസ്സീസ്സി സ്‌കൂൾ പ്രിൻസിപ്പാൾ സി. റിൻസി , സി. ചൈതന്യ, സി. ജിയോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .

error: Content is protected !!