എരുമേലിയിൽ സ്വകാര്യ ബസ് തട്ടി വയോധിക മരിച്ചു.
എരുമേലി : ആരാധനാലയത്തിൽ നിന്നും പ്രാർത്ഥന കഴിഞ്ഞു വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിൽ എത്തുന്നതിനിടെ സ്വകാര്യ ബസ് തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം. എരുമേലി പൊരിയന്മല പടിഞ്ഞാറേക്കുറ്റ് (മുക്കാലി) പരേതനായ വർഗീസ് കോരയുടെ ഭാര്യ ശോശാമ്മ (അമ്മിണിയമ്മ -72) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 10.30 ഓടെ ശ്രീനിപുരം ഭാഗത്താണ് സംഭവം. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് കനകപ്പലം സെന്റ് ജോർജ് കത്തോലിക്കേറ്റ് (പഴയ പള്ളി ) പള്ളിയിൽ. മക്കൾ -സുജ, സിബി, സിജി.