പെനുവേൽ ആശ്രമത്തിന്റെ രജത ജൂബിലി സമാപനം 27ന്..

കാഞ്ഞിരപ്പള്ളി. തമ്പലക്കാട് പെനുവേൽ ആശ്രമത്തിന്റെയും എമ്മാനുവേൽ ധ്യാന കേന്ദ്രത്തിന്റെയും രജത ജൂബിലി സമാപനം 27ന് നടത്തുമെന്നു കോ ഡയറക്ടർ ഫാ.ടോമി കൊല്ലംപറമ്പിൽ അറിയിച്ചു.

രാവിലെ 9.30ന് ഗ്രോട്ടോയിൽ ജപമാല, 10ന് ദേവാലയത്തിൽ നടത്തുന്ന കൂട്ടായ്മ മാർ ജേക്കബ് മുരിക്കൻ നയിക്കും. 11.30ന് രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ കുർബാന.

ഉച്ചകഴിഞ്ഞ് 3ന് നടത്തുന്ന സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യപ്രഭാഷണം നടത്തും. മത്തായി സ്മാരക ലൈബ്രറി ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിക്കും. പിന്നിട്ട 25 വർഷങ്ങളെ കുറിച്ച് ആശ്രമത്തിന്റെ ട്രസ്റ്റ് ബോർഡംഗം ജോർജ്കുട്ടി ആഗസ്തി പ്രഭാഷണം നടത്തും. സ്ഥാപക ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വെച്ചൂക്കരോട്ടിനെ യോഗത്തിൽ ആദരിക്കും.

error: Content is protected !!