KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ നേഴ്സിംഗ് കോളേജും ലോ കോളേജും ആരംഭിക്കുന്നു

കാഞ്ഞിരപ്പള്ളി: കിഴക്കൻ മലയോര മേഖല വിദ്യാഭ്യാസ വികസന കുതിപ്പിലേക്ക്. രണ്ടു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാഞ്ഞിരപ്പള്ളിയിൽ പുതുതായി അനുവദിച്ചു. കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ഡൊമിനിക് കോളേജിനോടനുബന്ധിച്ചാണ് ലോ കോളേജ് ആരംഭിക്കുന്നത് . ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കാഞ്ഞിരപ്പള്ളിയിലെ സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന് (സി പാസ്) കീഴിലാണ് നേഴ്സിംഗ് സ്കൂൾ ആരംഭിക്കുന്നത്.

കേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുന്നതിന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായിട്ടാണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുള്ളത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ നേഴ്സിംഗ് കോളേജ് ഹെല്‍ത്ത് യൂണിവേഴ്സിറ്റിയിലാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. എംജി സർവ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ലോ കോളേജുമാണ് ആരംഭിക്കുക. കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ഡൊമിനിക് കോളേജിനോടനുബന്ധിച്ചാണ് ലോ കോളേജ് ആരംഭിക്കുക. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന് (സി പാസ്) കീഴിലാണ് നേഴ്സിംഗ് സ്കൂൾ ആരംഭിക്കുന്നത്. ആദ്യ ബാച്ചിൽ 40 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കും. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സൗകര്യമൊരുക്കും. പിന്നീട് റേഡിയോളജി, ഫിസിയോ തെറാപ്പി ഉൾപ്പെടെ അനുബന്ധ കോഴ്സുകളും ഇവിടെ ആരംഭിക്കും. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ ഇല്ലത്തുംകടവിൽ 25000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ജാസ് സമുച്ചയത്തിലാണു് നേഴ്സിംഗ് കോളേജ് തുടങ്ങുക. ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് കോളേജിനായി മുന്നേക്കർ സ്ഥലം കണ്ടെത്തി നല്‍കിയിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളേജ് മാനേജ്മെന്റിന് കീഴിലാണ് ലോ കോളേജ് ആരംഭിക്കുക. ബാർ കൗൺസിലിന്റെ അനുമതി ലഭിക്കുന്നതോടെ എൽഎൽബിയുടെ ത്രിവൽസര – പഞ്ചവൽസര കോഴ്സുകൾ ആരംഭിക്കുന്നത്. .ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, ബഹു. ആരോഗ്യ-വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്, ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ അഡ്വ.പി ഷാനവാസ് എന്നിവർ മുൻകൈയെടുത്താണ് ഈ രണ്ടു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കാഞ്ഞിരപ്പള്ളിക്ക് അനുവദിച്ചിട്ടുള്ളത്. സി.പി.ഐ (എം) ന്റെ മുതിർന്ന നേതാവ് ശ്രീ.കെ. ജെ. തോമസ്, ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് എന്നിവർ മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിമാർക്കും ഇതു സംബന്ധിച്ച് നിവേദനം നൽകിയിരുന്നു.

error: Content is protected !!