KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് : യു.ഡി.എഫ്. കൺവെൻഷൻ നടത്തി

പാറത്തോട് : പാറത്തോട് സർവ്വീസ് സഹകരണ ബാങ്കിൽ ഒക്ടോബർ എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ യൂ ഡി എഫ് കൺവെൻഷൻ നടത്തി. പാറത്തോട് പള്ളിപടിയിലുള്ള ഇഞ്ചംപള്ളി ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ യു.ഡി.എഫ് മണ്ഡലം ചെയർമാൻ റ്റി എം ഹനീഫ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി. യോഗം ഉദ്ഘാടനം നിർവ്വഹിച്ചു.

യൂ ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ , ഐ.യു.എം എൽ ജില്ലാ പ്രസിഡന്റ് അസീസ്സ് ബഡായിൽ, ഡി. സി സി ജനറൽ സെക്രട്ടറി പ്രൊഫ.റോണി കെ ബേബി , കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ പി. ജീരാജ് , ബിനു മറ്റക്കര , മറിയാമ്മ റ്റീച്ചർ, ജലാൽ പൂതക്കുഴി , സിബി നമ്പുടാകം, സെയിനില്ലാവുദ്ദീൻ പി.എം എന്നിവർ പ്രസംഗിച്ചു.

error: Content is protected !!