KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തുല്യത കോഴ്സ് അപേക്ഷ നൽകാം

കാഞ്ഞിരപ്പള്ളി: സാക്ഷരത മിഷൻ നടത്തി വരുന്ന നാല്, ഏഴ്, പത്ത്, പ്ലസ് ടു തുല്യത കോഴ്സ്കളിലേക്കും ഗുഡ് ഇംഗ്ലീഷ് പച്ചമലയാളം കോഴ്സുകളിലേക്കും ചേരാൻ താല്പര്യം ഉള്ളവർക്ക് ഒക്ടോബർ 15 വരെ അപേക്ഷ സമർപ്പിക്കാം. 

ഞായറാഴ്ചകളിൽ മാത്രം ക്ലാസുകൾ നടത്തുന്ന പത്താംതരം തുല്യത, ഹ്യുമാനിറ്റീസ് കോമേഴ്‌സ് പ്ലസ് ടു കോഴ്സ്കൾക്ക് ഫീസ് ഉണ്ടായിരിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾക്കും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്‌ മുഖേന ഫീസ് ഇളവ് അനുവദിക്കും.

പ്രമോഷൻ, ഉപരിപഠനം, പി എസ് സി എന്നിവയ്ക്ക് ഇത് ഉപകരിക്കും. കോഴ്സുകളിൽ ചേരുന്ന പട്ടികജാതി പട്ടികവർഗ്ഗ ട്രാൻസ്ജണ്ടർ പഠിതാക്കൾക്ക് ഫീസ് സൗജന്യമാണ്.

താല്പര്യം ഉള്ളവർ താഴെ കാണുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടണം

7736295202; 85901 09932

error: Content is protected !!