ലോക മാനസികആരോഗ്യദിന ബോധവൽകരണ സന്ദേശയാത്രയുമായി കാഞ്ഞിരപ്പള്ളി മേരി ക്യുൻസ്

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ്, പാറത്തോട്, പാലമ്പ്ര മുതലായ സ്ഥലങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു , ജനങ്ങൾക്ക് ബോധവൽകരണ സന്ദേശം നൽകി. രാവിലെ മേരി ക്യുൻസ് ആശുപത്രി അങ്കണത്തിൽ നിന്നും പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ ഉദ്‌ഘാടനം ചെയ്തു. പാറത്തോട് നടന്ന ഫ്ലാഷ് മോബ് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാലും, പാലമ്പ്ര നടന്ന ഫ്ലാഷ് മോബ് വാർഡ് മെമ്പർ സിന്ധു മോഹനനും ഉദ്‌ഘാടനം ചെയ്തു. വീഡിയോ കാണുക

error: Content is protected !!