KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ കാറപകടത്തിൽ
വീട്ടമ്മ മരിച്ചു.

കാഞ്ഞിരപ്പള്ളി :  ദേശീയപാത 183-ൽ ചൊവ്വാഴ്ച പുലർച്ചെ നാല് മുപ്പതിന് നിയന്ത്രണം വിട്ട കാർ ടെലഫോൺ പോസ്റ്റിൽ ഇടിച്ച്  രോഗി മരിച്ചു.കട്ടപ്പന പയ്യമ്പള്ളി അമ്മിണി മാത്യു (76 )ആണ് അപകടത്തിൽ മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾ ബ്ലെസ്സിക്ക് തലക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റു. ബ്ലെസ്സിയെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാർ ഓടിച്ചിരുന്ന മകൻ മനു എന്ന് വിളിക്കുന്ന ജേക്കബിന് പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.

ക്യാൻസർ രോഗിണിയായ മാതാവ് അമ്മിണിയെ കട്ടപ്പനയിലെ വീട്ടിൽ നിന്നും  കോട്ടയത്തെ ആശുപത്രിയിലേക്ക് അടിയന്തിരമായി കൊണ്ടുപോകുന്ന  വഴിയായിരുന്നു കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷന്റെ മുന്നിലെ ടെലിഫോൺ പോസ്റ്റിൽ ഇടിച്ച് അപകടമുണ്ടായത്. ഡ്രൈവ് ചെയ്തിരുന്ന മകൻ മനു ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു.അമ്മിണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കോട്ടയം മെഡിക്കൽ  കോളേജ് ആശുപത്രിയിൽ നിന്നും ഇന്നലെ കട്ടപ്പനയിലെ ഐ,ടി .ഐ കുന്നിലുള്ള വീട്ടിലെത്തിച്ചു. സംസ്കാരം ബുധൻ ഉച്ചയ്ക്ക് 12ന് ഇരുപതേക്കർ ചർച്ച്  ഓഫ് ഗോഡ് സിമിത്തേരിയിൽ

error: Content is protected !!