KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ദൃശ്യം കാർണിവൽ 2023 എക്സിബിഷനും വിപണനസ്റ്റാളുകളും ആരംഭിച്ചു

പൊൻകുന്നം : ചിറക്കടവ് പഞ്ചായത്തിന്റെയും സംസ്കൃതിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ദൃശ്യം കാർണിവൽ 2023 എക്സിബിഷനും വിപണന സ്റ്റാളുകളും ആരംഭിച്ചു.
ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സി .ആർ. ശ്രീകുമാർ ഇവയുടെ ഉദ്ഘാടനം നിർവഹിച്ചു. ഐ.എസ്.ആർ.ഒ യുടെ മൊബൈൽ എക്സിബിഷൻ യൂനിറ്റിന്റെ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജേഷ് കെ. ആർ .എസും വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള വനശ്രീ സ്റ്റാളിന്റെ ഉദ്ഘാടനം ഡി.വൈ.എസ്.പി എം.അനിൽകുമാറും നിർവഹിച്ചു.

വിവിധ സ്റ്റാളുകളുടെ ഉദ്ഘാടനം വൈസ് പ്രസിഡൻ്റ് സതി സുരേന്ദ്രൻ സ്ഥിരം സമിതി അധ്യക്ഷന്മായ അഡ്വ. സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, ശോഭന മുട്ടത്ത്, പഞ്ചായത്ത് സെക്രട്ടറി ചിത്ര. എസ് എന്നിവർ ചേർന്ന് നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ജയാ ശ്രീധർ ,എം. ജി.വിനോദ് , രാജേഷ് .ആർ, അമ്പിളി ശിവദാസ്, ഷാക്കി സജീവ്, ലീന കൃഷ്ണകുമാർ , ശ്രീലത സന്തോഷ്, പ്രീത എം.ടി ,ഉഷ ശ്രീകുമാർ , സി.ഡി.എസ് ചെയർപേഴ്ൺ ഉഷാപ്രകാശ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!