KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കഞ്ചാവുമായി പിടിയിൽ

കാഞ്ഞിരപ്പള്ളി: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 600 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റുചെയ്തു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം ചാവടിയിൽ സജോ (31)യെയാണ് കാഞ്ഞിരപ്പള്ളി പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. 

തിങ്കളാഴ്ച പട്ടിമറ്റത്ത് മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽനിന്ന്‌ പിടികൂടുകയായിരുന്നു. മുമ്പും ഇയാൾ കഞ്ചാവ് കേസിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളെ പിന്നീട്‌ റിമാൻഡുചെയ്തു. കഴിഞ്ഞ ദിവസം കഞ്ചാവ് ഉപയോഗിച്ചിരുന്ന സ്ഥലത്തുനിന്ന് രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു.

error: Content is protected !!