KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോട്ടയം ജില്ലാ വനിതാ സാരഥികളുടെ കൈകളിൽ ഭദ്രം ; കോട്ടയത്ത് കളക്ടറും, അസിസ്റ്റന്റ് കളക്ടറും, ജില്ലാ പഞ്ചായത്ത് അധ്യക്ഷയും, എസ്.പിയും വനിതകൾ

ഏറ്റവും പ്രധാനപ്പെട്ട അധികാരക്കസേരകളിൽ സ്ത്രീകളെ എത്തിച്ചതിന്റെ സന്തോഷത്തിലാണ് കോട്ടയം ജില്ല. കളക്ടർക്കും ജില്ലാ പഞ്ചായത്ത് അധ്യക്ഷയ്ക്കും പിന്നാലെ എസ്.പി. സ്ഥാനത്തും വനിത എത്തിയതോടെ കോട്ടയം ജില്ലാ വനിതാ സാരഥികളുടെ കൈകളിൽ ഭദ്രമായി . ജില്ലാ കളക്ടർ എം.അഞ്ജന, അസിസ്റ്റൻറ് കളക്ടർ ശിഖ സുരേന്ദ്രൻ, ജില്ലാ പോലീസ് മേധാവി ഡി . ശിൽപ്പ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി എന്നിവരാണ് നിലവിൽ കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട സാരഥികൾ .

എം.അഞ്ജന സമീപകാലത്താണ് 46-ാമത്തെ കളക്ടറായി ചുമതലയേൽക്കുന്നത്. മുമ്പ്‌ ആലപ്പുഴ കളക്ടറായിരുന്നു. പ്രളയത്തിന്‍റെ ദൂഷ്യവശങ്ങൾ അനുഭവിച്ച ആലപ്പുഴയിലെ പുനരധിവാസപ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന നൽകിയിരുന്നു കളക്ടർ. പിന്നീട് രാജ്യത്തിനുതന്നെ മാതൃകയായി ആദ്യ കോവിഡ് കൺേട്രാൾ റൂം ആലപ്പുഴയിൽ തുറന്നു.

ജില്ലാ പോലീസ് മേധാവിയായി നിയമിതയായ ഡി . ശിൽപ്പ നിലവിൽ കാസർകോട് ജില്ലാ പോലീസ് മേധാവിയാണ്. ജില്ലയുടെ പ്രഥമ വനിതാ പോലീസ് ചീഫാണ് ഡി . ശിൽപ്പ. 2016-ലെ ഐ.പി.എസ്. ബാച്ചിൽപ്പെട്ട ശിൽപ്പയുടെ ആദ്യ നിയമനം 2019-ൽ കാസർകോട് അസിസ്റ്റന്റ് പോലീസ് മേധാവിയായിട്ടായിരുന്നു. പിന്നീട് കണ്ണൂർ എ.എസ്.പി.യായും തിരുവനന്തപുരത്ത് വനിതാ പോലീസ് ബറ്റാലിയൻ കമാൻഡന്റായും ജോലി ചെയ്തു. കാസർകോട്ട് കോവിഡ് വ്യാപകമായപ്പോൾ ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തിൽ ജില്ലയിൽ നിയോഗിച്ച പോലീസ് സംഘത്തിൽ അംഗമായിരുന്നു. കഴിഞ്ഞ മേയിലാണ് ശിൽപ്പയ്ക്ക് കാസർകോട് ജില്ലാ പോലീസ് മേധാവിയായി സ്ഥാനക്കയറ്റം കിട്ടുന്നത്. കാസർകോട് ജില്ലയിൽനിന്നെത്തുന്ന ജില്ലാ പോലീസ് മേധാവി ഉറപ്പായും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഊർജസ്വലയാകുമെന്ന് ഉറപ്പ്.

കഴിഞ്ഞ ദിവസം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി ആശ സി.എബ്രഹാം ചുമതലയേറ്റു. ആലപ്പുഴ ജില്ലയിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായിരുന്നു. നിലവിൽ അവധിയിലാണെങ്കിലും അസിസ്റ്റൻറ് കളക്ടറും വനിതയാണ്- ശിഖ സുരേന്ദ്രൻ.

ജില്ലാ പഞ്ചായത്തും അഞ്ച് നഗരസഭകളും സ്ത്രീകൾ ഭരിക്കുന്ന അപൂർവതയും ജില്ലയ്ക്കുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയാണ് . പാലാ ഒഴിച്ചുള്ള അഞ്ച് നഗരസഭകളിൽ അധ്യക്ഷമാർ സ്ത്രീകളാണ്

error: Content is protected !!