KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിക്ക് അഭിമാന നിമിഷം ; കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് കേരള ഉപ ലോകായുക്തയായി ചുമതലയേറ്റു

കാഞ്ഞിരപ്പള്ളിക്ക് ഇത് അഭിമാന നിമിഷം , കാഞ്ഞിരപ്പള്ളി തേനംമാക്കൽ കുടുംബാംഗമായ കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് കേരള ഉപ ലോകായുക്തയായി ചുമതലയേറ്റു. ഫെബ്രുവരി ഒന്നിന് തിരുവന്തപുരത്ത് അസംബ്‌ളി ഹാളിൽ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ വച്ച് , അദ്ദേഹം അധികാരം ഏറ്റെടുത്തു.

മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും, സ്‌പീക്കറും ഉൾപ്പെടുന്ന സമിതിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത് . 2014 -ൽ ഹൈക്കോടതിയിൽ നിന്നും വിരമിച്ച ഹാറൂൺ അൽ റഷീദ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിലും സേവനം അനുഷ്ഠിച്ചിരുന്നു .

കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ തേനംമാക്കൽ പരേതനായ ഇസ്മായിൽ റാവുത്തരുടേയും ആയിഷ ഉമ്മാളിന്റെയും മകനാണ് ഹാറൂൺ അൽ റഷീദ്. ഭാര്യ ഷമീല , മകൻ താരിഖ് അമേരിക്കയിലും മകൾ തജ്‌നു ഇംഗ്ളണ്ടിലും ജോലി ചെയ്യുന്നു .

തിരുവനതപുരം ലോ കോളേജിൽ നിന്നും ബിരുദം നേടി 1979 -ൽ എൻറോൾ ചെയ്ത ഹാറൂൺ അൽ റഷീദ്, ഇടുക്കിയിലും, തൊടുപുഴയിലും, അഡ്വക്കേറ്റ് ആയി സേവനം ചെയ്യുകയും, തുടർന്ന് 1981 -ൽ ഹൈകോർട്ടിൽ അഡ്വക്കേറ്റ് ആയി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 2007 -ൽ ഹൈകോർട്ടിൽ അഡിഷണൽ ജഡ്ജ് ആയി ചുമതലയേൽക്കുകയും, 2009 -ൽ പൂർണ ചുമതലയുള്ള ജഡ്ജിയായി അധികാരമേൽക്കുകയും ചെയ്തു. KSEB, കൊല്ലം ഡെവലപ്മെന്റ് ബോർഡ്, TRIDA എന്നിവയുടെ കൗൺസിൽ ആയി സേവനം അദ്ദേഹം ചെയ്തിട്ടുണ്ട് . അദ്ദേഹം നിലവിൽ എറണാകുളത്താണ് താമസിക്കുന്നത്

error: Content is protected !!