KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

രണ്ട് ജീവനക്കാര്‍ക്ക് കോവിഡ് : ഉത്സവം നടക്കുന്ന ചിറക്കടവ് ക്ഷേത്രത്തില്‍ കര്‍ശന നിയന്ത്രണങ്ങൾ

ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ രണ്ടു ജീവനക്കാർ കോവിഡ് പോസിറ്റീവായതോടെ ഇനിയുള്ള ഉത്സവം ചടങ്ങുമാത്രമായി നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു.

ബുധനാഴ്ച ആരോഗ്യവകുപ്പ് ഇന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് ജീവനക്കാർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവരോട് സമ്പർക്കമുള്ളവർ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. ബുധനാഴ്ച ഉത്സവത്തിന് ഭക്തരെ പ്രവേശിപ്പിച്ചില്ല. വ്യാഴാഴ്ച പള്ളിവേട്ട ഉത്സവം, വെള്ളിയാഴ്ച ആറാട്ടുത്സവം എന്നിവക്കും ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. ക്ഷേത്രച്ചടങ്ങുകൾ മാത്രമേ ഉത്സവത്തിന് ഉണ്ടാവുകയുള്ളൂ. 

error: Content is protected !!