KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗാന്ധി അനുസ്മരണറാലി

പൊൻകുന്നം: ഗാന്ധിയെ മറക്കരുത്, ഇന്ത്യ തോൽക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ. പൊൻകുന്നം മേഖലാ കമ്മിറ്റി റാലിയും യോഗവും നടത്തി. സി.പി.എം. വാഴൂർ ഏരിയാ സെക്രട്ടറി വി.ജി.ലാൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.എസ്.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സി.പി.എം. പൊൻകുന്നം ലോക്കൽ സെക്രട്ടറി കെ.സേതുനാഥ്, എസ്.ദീപു, രാകേഷ് പ്രസാദ് എന്നിവർ പ്രസംഗിച്ചു. 

തെക്കേത്തുകവല മേഖലാ കമ്മിറ്റി നടത്തിയ പരിപാടി ഡി.വൈ.എഫ്.ഐ. ജില്ലാ ജോയിന്റ് സെക്രട്ടറി ബി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എം.എസ്.അജു അധ്യക്ഷത വഹിച്ചു. 

പൊൻകുന്നം: കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ഗാന്ധിസ്മൃതിസന്ദേശ പദയാത്ര നടത്തി. മണ്ഡലം പ്രസിഡൻറ് ജയകുമാർ കുറിഞ്ഞി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.എൻ.ദാമോദരൻ പിള്ള ഉദ്ഘാടനം ചെയ്തു. വാർഡംഗം എം.ടി.പ്രീത ഫ്ളാഗ് ഓഫ് ചെയ്തു. സമാപനയോഗം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. പി.സതീശ് ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. 

മണിമല: കോൺഗ്രസ് വെള്ളാവൂർ മണ്ഡലം കമ്മിറ്റി കടയനിക്കാട്ടുനിന്ന് മണിമലയിലേക്ക് ഗാന്ധിസ്മൃതിയാത്ര നടത്തി. മണ്ഡലം പ്രസിഡൻറ് പി.ഡി.രാധാകൃഷ്ണപിള്ള നേതൃത്വം നൽകി. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എം.അപ്പുക്കുട്ടൻ നായർ പദയാത്ര ഉദ്ഘാടനം ചെയ്തു.

എരുമേലി: കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഗാന്ധിസ്മൃതിയാത്ര നടത്തി. പ്രസിഡന്റ് ടി.വി.ജോസഫിന്റെ നേതൃത്വത്തിൽ കനകപ്പലത്തുനിന്ന് ആരംഭിച്ച യാത്ര എരുമേലി ടൗൺ ചുറ്റി പേട്ടക്കവലയിൽ സമാപിച്ചു. പ്രകാശ് പുളിക്കൻ, നാസർ പനച്ചി, ലിസി സജി, മാഗി ജോസഫ്, ടി.കെ.തങ്കച്ചൻ, ബിനു മറ്റക്കര, ഫസിം ചുടുകാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. 

പായിപ്പാട്: കോൺഗ്രസ് പായിപ്പാട് മണ്ഡലം കമ്മിറ്റി നാലുകോടിയിൽ നിന്ന് പായിപ്പാട് കവലയിലേക്ക് ഗാന്ധിസ്മൃതി പദയാത്ര നടത്തി. ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി.വർഗീസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി നാട്ടകം സുരേഷ്, ബ്ലോക്ക് പ്രസിഡൻറ് ആൻറണി കുന്നുംപുറം, ജെയിംസ് വേഷ്ണാൽ, എം.ഗോപാലകൃഷ്ണപിള്ള, ഡെന്നിസ് ജോസഫ്, കെ.സുരേഷ് കുമാർ, എൻ.എം.കിരൺകുമാർ, മുഹമ്മദ് സാലി പാലക്കോട്ടാൽ, ഓമന ചെല്ലപ്പൻ, ടീനാമോൾ റോബി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!