വാൻ കടയിലിടിച്ച സംഭവം; നഷ്ടപരിഹാരം നൽകി
മണിമല: വാൻ പിന്നോട്ട് ഉരുണ്ട് കടയിലേക്ക് ഇടിച്ചുകയറിയ സംഭവത്തിലെ നഷ്ടം പരിഹരിച്ചു. ജൽ ജീവൻ പദ്ധതിയുടെ പൈപ്പുലൈനുമായി പോയ പിക്കപ്പ് വാനാണ് കഴിഞ്ഞ ദിവസം തോണിപ്പാറ പഴയാങ്കൽ ജയന്റെ കടയിലേക്ക് നിയന്ത്രണംവിട്ട് ഇടിച്ചുകയറിയത്.
കെട്ടിടത്തിനുണ്ടായ തകരാറുകൾ പരിഹരിക്കാനുള്ള ജോലികൾ ആരംഭിച്ചു. കടയിൽ നഷ്ടപ്പെട്ട സാധനങ്ങളുടെ വിലയും നൽകും.
പൈപ്പ് ലൈൻ നിർമാണ ജോലികൾ കരാർ എടുത്തിട്ടുള്ള തൊടുപുഴ സ്വദേശിയാണ് നഷ്ടം പരിഹരിച്ചത്.
