KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോ​വി​ഡ് രോ​ഗി​ക​ൾ​ക്കൊ​പ്പം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളും കൂ​ടു​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ഒ​പ്പം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളു​ടെ എ​ണ്ണ​വും കു​തി​ച്ചു​യ​രു​ന്നു. ഇ​ന്ന​ലെ താ​ലൂ​ക്കി​ൽ 66 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ 19 വാ​ർ​ഡു​ക​ളെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. 


പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലാ​ണ് ഇ​ന്ന​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വി​ടെ 16 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. മു​ണ്ട​ക്ക​യം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഞ്ചാ​യ​ത്തി​ൽ 14 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മ​ണി​മ​ല – 11, കാ​ഞ്ഞി​ര​പ്പ​ള്ളി – ഒ​ന്പ​ത്, എ​രു​മേ​ലി – എ​ട്ട്, കോ​രു​ത്തോ​ട് – അ​ഞ്ച്, ചി​റ​ക്ക​ട​വ് – മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​വി​ഡ് ക​ണ​ക്കു​ക​ൾ.
ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 19 വാ​ർ​ഡു​ക​ളാ​ണ് താ​ലൂ​ക്കി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട്, മൂ​ന്ന്, നാ​ല്, ഏ​ഴ്, 14, 21, 13, 20 വാ​ർ​ഡു​ക​ളും കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ 10, 19, 21, 22 വാ​ർ​ഡു​ക​ളും പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ 15ാം വാ​ർ​ഡും എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ്, 19, 20 വാ​ർ​ഡു​ക​ളും ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, 17 വാ​ർ​ഡു​ക​ളും കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡു​മാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ. 
സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് മി​ക്ക രോ​ഗി​ക​ൾ​ക്കും രോ​ഗ​ബാ​ധ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ആ​ഴ്ച​ക​ളി​ലാ​യി താ​ലൂ​ക്കി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വൊ​ന്നു​മി​ല്ല. ഇ​തോ​ടൊ​പ്പം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ച​തോ​ടെ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ൾ.

error: Content is protected !!