KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മെ​രി​റ്റ് ഡേ​യും യാ​ത്ര​യ​യ​പ്പും

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ധ്യാ​പ​ക​ൻ ദൈ​വ​വു​മാ​യി നി​ര​ന്ത​ര ബ​ന്ധ​മു​ള്ള​വ​രും വി​ജ്ഞാ​ന മേ​ഖ​ല​യി​ൽ പു​തി​യ അ​റി​വു​ക​ൾ നേ​ടു​ന്ന​വ​രു​മാ​യി​രി​ക്ക​ണ​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. രൂ​പ​ത കോ​ർ​പറേ​റ്റ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ 2020-21 ലെ ​മെ​രി​റ്റ് ഡേ​യും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും സെ​ന്‍റ് ഡൊ​മി​നി​ക്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ പു​ളി​ക്ക​ൽ. കു​ട്ടി​ക​ൾ വ്യ​ക്ത​മാ​യ ദ​ർ​ശ​ന​മു​ള്ള​വും ദി​ശാ​ബോ​ധ​മു​ള്ള​വ​രു​മാ​യി വ​ള​ര​ണം. സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ലൂ​ടെ കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന അ​റി​വു​ക​ളെ നേ​രാ​യ മാ​ർ​ഗ​ത്തി​ൽ തി​രി​ച്ചു​വി​ടു​ക​യും ശ​രി​യാ​യ സം​സ്കൃ​തി​യി​ലൂ​ടെ ന​ല്ല ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​വ​രു​മാ​യി​രി​ക്ക​ണം അ​ധ്യാ​പ​ക​ർ. സ​ഭ​യു​ടെ ദൗ​ത്യ​മാ​ണ് അ​ധ്യാ​പ​ക​ർ നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. 

മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച കു​ട്ടി​ക​ൾ​ക്കും സ്കൂ​ളു​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ളും ട്രോ​ഫി​ക​ളും ന​ൽ​കി. രൂ​പ​ത സി​ഞ്ചെ​ല്ലൂ​സ് ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ത്തീ​ഡ്ര​ൽ വി​കാ​രി ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ, ഫാ. ​സ​ഖ​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ർ​പറേ​റ്റ് മാ​നേ​ജ​ർ ഫാ. ​ഡോ​മി​നി​ക് ആ​യി​ലൂ​പ്പ​റ​ന്പി​ൽ സ്വാ​ഗ​ത​വും പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​നോ​യ് എം. ​ജേ​ക്ക​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

error: Content is protected !!