മുണ്ടക്കയം പഞ്ചായത്തിന് മുപ്പതുകോടി രൂപയുടെ ബജറ്റ്
മുണ്ടക്കയം: ഗ്രാമപ്പഞ്ചായത്തിന് 34 കോടി രൂപയുടെ ബജറ്റ്. പ്രസിഡൻ്റ് രേഖാ ദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡൻ്റ് ദിലീഷ് ദിവാകരനാണ് ബജറ്റ് അവതരിപ്പിച്ചത്.
ബജറ്റിൽ 34,80,15,369 രൂപ വരവും 34,47,26,650 രൂപ ചെലവും 32,88,719 രൂപ നീക്കിയിരിപ്പുമുണ്ട്.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ സി.വി.അനിൽകുമാർ, പ്രസന്നാ ഷിബു, ബിൻസി മാനുവൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിതാ രതീഷ്, ബ്ലോക്ക് മെമ്പർ പി.കെ.പ്രദീപ്, നൗഷാദ് വെംബ്ലി, ബെന്നി ചേറ്റുകുഴി, റജീന റഫീഖ്, ആർ.സി.നായർ, പ്രമീളാ ബിജു എന്നിവർ പ്രസംഗിച്ചു.
