കാഞ്ഞിരപ്പള്ളി രൂപതാ സുവർണ്ണ ജൂബിലി പള്ളി ശുശ്രൂഷി സംഗമം.
കാഞ്ഞിരപ്പള്ളി: രൂപതാ സുവർണ്ണ ജൂബിലിയുടെ ഭാഗമായുള്ള ശുശ്രൂഷി സംഗമം കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഡോ. ജോസഫ് വെള്ളമറ്റം സന്ദേശം നല്‍കി ചര്‍ച്ച നയിച്ചു.
വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളി വികാരി റവ.ഡോ. സെബാസ്റ്റ്യൻ പാലമൂട്ടിൽ പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് നേതൃത്വം നല്കുകയും തുടർന്ന് പള്ളി ശുശ്രൂഷികളുടെ ദൗത്യം സംബന്ധിച്ച് ക്ലാസ്സ് നയിക്കുകയും ചെയ്തു. പള്ളി ശുശ്രൂഷയുടെ സുവര്‍ണ്ണ-രജത ജൂബിലി ആഘോഷിച്ച സാബു മാത്യു പുതുപറമ്പിൽ കാഞ്ഞിരപ്പള്ളി, ജോയി ഫ്രാൻസിസ് പ്ലാത്തോട്ടത്തിൽ കാഞ്ഞിരപ്പള്ളി, ടോമി തോമസ് മാതേമ്പാറ ചെറുവള്ളി, ഷിൻസ് സെബാസ്റ്റ്യൻ
പട്രക്കാലായിൽ ചെല്ലാർകോവിൽ, ബിനോയി പുല്ലാന്നികാവുങ്കൽ അമരാവതി, ആന്റണി മെതികളത്തിൽ പുറ്റടി, പീറ്റർ കുറ്റിപ്ലാക്കൽ എരുമേലി, ജോൺ വില്ലൻപാറ
കാഞ്ചിയാർ എന്നിവർക്ക് ആശംസകളർപ്പിച്ചു.
രൂപതയിലെ ഇടവകകളിൽ നിന്നുള്ള പള്ളി ശുശ്രൂഷികൾ പങ്കെടുത്ത സുവർണ ജൂബിലി സംഗമത്തിന്റെ ക്രമീകരണങ്ങൾക്ക് രൂപത പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, പാസ്റ്ററൽ ആനിമേഷൻ ഡയറക്ടർ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ, സിസ്റ്റർ സെലിൻ പരവരാകത്ത് എഫ്. സി. സി, ജെസ്സി ജോസഫ് ചൂളയ്ക്കപറമ്പിൽ, എബിൻ എബ്രാഹം ആലഞ്ചേരിൽ, മെയ്മോൾ മാത്യു കരിയിൽ എന്നിവർ നേതൃത്വം നല്കി.
