കാത്തിരിപ്പുകേന്ദ്രത്തിലേക്ക് കാർ പാഞ്ഞുകയറി: 3 പേർക്ക് പരുക്ക്.
എരുമേലി: മറ്റന്നൂർക്കര ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് കാർ പാഞ്ഞുകയറി 3 പേർക്കു പരുക്ക്. ഡ്രൈവർ ഉറങ്ങിയതാണു അപകടം കാരണം. കാത്തിരിപ്പു കേന്ദ്രത്തിന്റെ അരഭിത്തി ഇടിഞ്ഞു ദേഹത്തേക്കു വീണാണ് പരുക്കേറ്റത്. പരുക്കു ഗുരുതരമല്ല.
ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടം. എരുമേലി ഭാഗത്തേക്കു പോകാൻ ബസ് കാത്തുനിന്നവരും മഴ പെയ്തതുമൂലം
കയറി നിന്നവരുമാണ് അപകടത്തിൽപെട്ടത്. എരുമേലി കരിമങ്ങാട്ട് കെ.പി.സജി(54), കെ.പി.സുരേഷ് (42), വിശ്വനാഥൻ (ബാബു – 50) എന്നിവർക്കാണ് പരുക്ക്. കനകപ്പലം ഭാഗത്തുനിന്ന് എരുമേലി ഭാഗത്തേക്കു പോകു
കയായിരുന്നു കാർ. എരുമേലി പൊലീസ് കേസെടുത്തു.
