KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അങ്കണവാടിയിലെ കുട്ടികളെ വിറപ്പിച്ച മൂർഖൻ പാമ്പിനെ പിടികൂടാനായില്ല ; അങ്കണവാടിയുടെ പ്രവർത്തനം അവതാളത്തിൽ ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡ് കൊടുവന്താനം ടോപ്പിലെ അങ്കണവാടിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് കുട്ടികൾ പഠിച്ചു കൊണ്ടിരുന്ന സമയത്താണ് മുറ്റത്ത് മുർഖൻ പാമ്പ് പത്തിവിടർത്തി ചീറ്റിയത് . വിവരം അറിഞ്ഞു പാമ്പിനെ പിടിക്കുവാൻ സർപ്പ ടീം എത്തിയപ്പോഴേയ്ക്കും പാമ്പ് കെട്ടിടത്തിന്റെ തറയിലെ പൊത്തിലേക്ക് കയറിപ്പോയി . തറ പൊളിക്കാൻ കഴിയാത്തതുകൊണ്ടു പാമ്പ് ഇറങ്ങിവരുമ്പോൾ കുടുക്കാൻ വല വിരിച്ചിട്ടിരിക്കുകയാണ്. ഇന്നലെ വൈകിട്ടു വരെയും പാമ്പിനെ പിടികൂടാനായില്ല.

എന്തു ചെയ്യണമെന്നു തീരുമാനിക്കാൻ ഇന്നു കർമസമിതി യോഗം ചേരും. അങ്കണവാടിയുടെ ചുറ്റുമുള്ള സ്ഥലങ്ങൾ കാടുപിടിച്ച നിലയിലാണ്. അങ്കണവാടി കെട്ടിടവും ശോചനീയ സ്ഥിതിയിലാണ്. തിങ്കളാഴ്ചയ്ക്കകം പാമ്പിനെ പിടികൂടാനായില്ലെങ്കിൽ താൽക്കാലികമായി വേറെ കെട്ടിടത്തിലേക്ക് അങ്കണവാടി മാറ്റുന്ന കാര്യം ഇന്നത്തെ യോഗത്തിൽ ആലോചിക്കുമെന്നും വാർഡംഗം സുനിൽ തേനംമാക്കൽ അറിയിച്ചു.

error: Content is protected !!