KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആനക്കല്ല് സെന്റ് ആന്റണീസിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ.

കാഞ്ഞിരപ്പള്ളി :- കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ആയ ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട്, അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആനക്കല്ല് സെന്റ് ആന്റണീസ്‌ പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി പോലീസ് എസ്.എച്ച്.ഒ സി.കെ. മനോജ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ദൂഷ്യവശങ്ങളെപ്പറ്റി അദ്ദേഹം വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു. ലഹരിയുടെ ഉപയോഗം കുട്ടികളെ ഭ്രാന്തമായ അവസ്ഥയിലേയ്ക്കെത്തിക്കുമെന്നും ലഹരിക്കെതിരെ പൊരുതുന്ന പോരാളിയായി ഓരോ കുട്ടിയും മാറണമെന്നും അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു .

 യോഗത്തിൽ പ്രിൻസിപ്പൽ ഫാ.ജോഷി സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, വൈസ് പ്രിൻസിപ്പൽ ഫാ.ഷിജു കണ്ടപ്ലാക്കൽ, സബ് ഇൻസ്പെക്ടർ ഗോകുൽ. ജി ,അസിസ്റ്റന്റ്  സബ് ഇൻസ്പെക്ടർ സിനോ തങ്കപ്പൻ, പോലീസ് ഓഫീസർ വൈശാഖ് എസ് എന്നിവർ  പങ്കെടുത്തു. ക്യാമ്പയിന്റെ  ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞയും റാലിയും നൃത്തശില്പവും സംഘടിപ്പിച്ചു.
error: Content is protected !!