KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്റ്റേഡിയത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം : ബി.ജെ.പി മുണ്ടക്കയം കമ്മറ്റി.

മുണ്ടക്കയം: കോടികൾ ചിലവഴിച്ച് പണി കഴിപ്പിച്ച മുണ്ടക്കയം പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ബി.ജെ.പി മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലി ആവശ്യപ്പെട്ടു. സ്റ്റേഡിയം സംരക്ഷിക്കുന്നതിൽ പഞ്ചായത്തും ബന്ധപ്പെട്ട അധികാരികളും കാട്ടുന്ന അനാസ്ഥ കായിക മേഖലയോടും പ്രദേശത്തെ യുവാക്കളോടുമുള്ള കടുത്ത അവഗണനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഉദ്ഘാടനത്തിന് ശേഷം തിരിഞ്ഞുനോക്കാതെ അധികൃതർ
തിരഞ്ഞെടുപ്പിന് തൊട്ടു മുൻപായി കോടികൾ മുടക്കി വലിയ ജനപങ്കാളിത്തത്തോടെ ഉദ്ഘാടനം ചെയ്ത സ്റ്റേഡിയമാണ് ഇന്ന് അധികൃതരുടെ നിരുത്തരവാദപരമായ സമീപനം മൂലം നശിച്ചുകൊണ്ടിരിക്കുന്നത്. 
 സ്റ്റേഡിയത്തിനുള്ളിൽ കാടു വളർന്ന് പന്തലിച്ച അവസ്ഥയിലാണ്. കൂടാതെ പലയിടങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് വലിയ ആരോഗ്യഭീഷണി ഉയർത്തുന്നു.
 ശരിയായ പരിപാലനം ഇല്ലാത്തതിനാൽ സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
  സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിൽ തന്നെ മാലിന്യങ്ങൾ കുന്നുകൂടി വൃത്തിഹീനമായ അന്തരീക്ഷമാണ് നിലവിലുള്ളത്.
  ഒരു കായിക സ്റ്റേഡിയത്തിന് ഉണ്ടായിരിക്കേണ്ട യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല.
വലിയ പ്രതീക്ഷകളോടെ കായികതാരങ്ങളും യുവാക്കളും നോക്കിക്കണ്ട സ്റ്റേഡിയം ഇന്ന് പൂർണ്ണമായും ശ്മശാനമൂകമായ അവസ്ഥയിലാണ് കിടക്കുന്നത് എന്നും ബി.ജെ.പി ആരോപിച്ചു

error: Content is protected !!