ഡിവൈഎഫ്ഐ ഉന്നത വിജയികളെ അനുമോദിച്ചു.
മുക്കൂട്ടുതറ : ഡിവൈഎഫ്ഐ ഇരുമ്പൂന്നിക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ വാർഡിലെ എസ്.എസ്.എൽ.സി, പ്ലസടുവിലെ ഉന്നത വിജയികളെ അനുമോദിച്ചു. യോഗം സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി അഗം എംവി. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി ഡി സോമൻ , കെ സി ജോർജ്കുട്ടി, അരവിന്ദ് ബാബു, പി ജെ മുരളി, ആദിത്യൻ , റഹീം എന്നിവർ സംസാരിച്ചു.

