വൈദ്യുതി മുടക്കത്തിനെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.
കാഞ്ഞിരപ്പള്ളി : യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി വിതരണം തടസപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഏരിയായിലെ എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. രാത്രി ഏഴുമണിയോടെ എല്ലാ ഭവനങ്ങളിലും പ്രതിഷേധം നടന്നു.വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ ജനങ്ങളെ ഇരുട്ടിലേക്ക് തള്ളിവിട്ട യുഡിഎഫ് സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചത്.
സിപിഐ എം കാഞ്ഞിരപ്പള്ളി ടൗൺ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പേട്ടകവലയിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ് ഉദ്‌ഘാടനം ചെയ്തു. പി. കെ. നസീർ, സജിൻ വി. വട്ടപ്പള്ളി, അജാസ് റഷീദ്, വി പി ഇബ്രാഹിം , വി പി ഇസ്മായിൽ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി കെ ജയൻ അധ്യക്ഷനായി.
