KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അനുസ്മരണ യോഗം നടത്തി ഐ.എൻ.റ്റി.യു.സി.

കാഞ്ഞിരപ്പള്ളി :യൂണിയൻ കൺവീനർ ജോജി ജോസ് ചാലേപറമ്പിലിന്റെ നിര്യാണത്തിൽ ഐ എൻ റ്റി യു സി മണ്ഡലം കമ്മിറ്റി അനുശോചനയോഗം നടത്തി. പ്രസിഡന്റ് റസിലി തേനമ്മാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് എം എൽ എ പ്രൊഫ :റോണി കെ ബേബി നേതൃത്വം നൽകി.
റീജണൽ വൈസ് പ്രസിഡന്റ് അജ്മൽ പാറയ്ക്കൽ, ബ്ലോക്ക് സെക്രട്ടറി അൻവർഷ കോനാട്ടു പറമ്പിൽ, പഞ്ചായത്ത്‌ പ്രസിഡന്റ് സുനി പത്യാല, പഞ്ചായത്തംഗം അനിയമ്മ ജോയ് കിഴക്കേ തലയ്ക്കൽ, സെക്രട്ടറി സുനിൽ മാന്തറയിൽ, ജോമോൻ മറ്റത്തിൽ, സിറാജ് അഞ്ചലിപ്പ, റോബിൻ ആക്കാട്ട്, സോബിൻ അഞ്ചലിപ്പ, സജിയപ്പൻ പട്ടിമറ്റം, ഹബീബ് ചാലക്കുടി, തെയ്യാച്ചൻ നെടുങ്ങാട്ട്, ഷമീർ മൈലാഞ്ചി, രാജു പൂവത്തുപറമ്പിൽ, സിബി കടന്തോട് എന്നിവർ അനുശോചനം രേഖപ്പെടുത്തി.

error: Content is protected !!