മുണ്ടക്കയത്ത് സിപിഐഎം പ്രതിഷേധ പ്രകടനം നടത്തി
മുണ്ടക്കയം :സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസ് ആയ ഡൽഹിയിലെ എ.കെ. ഗോപാലൻ ഭവനിലെ പൊലീസ് നടപടിയിൽ പ്രതിഷേധം; മുണ്ടക്കയത്ത് സിപിഐഎം പ്രതിഷേധ പ്രകടനം നടത്തി
ഡൽഹിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റി ആസ്ഥാനമായ എ.കെ. ഗോപാലൻ ഭവനിൽ ഡൽഹി പൊലീസ് അതിക്രമിച്ച് കയറി എസ്.എഫ്.ഐ. നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നടത്തിയ നീക്കത്തിനെതിരെ സിപിഐഎം നേതൃത്വത്തിൽ മുണ്ടക്കയത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റിയംഗം സി വി അനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു.
എംജിരാജു, പികെ പ്രദീപ്, റിനോഷ് രാജേഷ്, സുജേഷ് പിആർ, സുനിൽ കുര്യൻ, ജിതിൻ എം ജയൻ, എം.ജി.റെജി എന്നിവർ സംസാരിച്ചു.
