” വിളവൊരുക്കം വിപണിയിലെ കരുതൽ ” പദ്ധതിയുമായി ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റി.
കാഞ്ഞിരപ്പള്ളി: ജൈവ ഭക്ഷ്യവിളകളുടെ ഉത്പാദന വർദ്ധനവ് കർഷക പക്ഷ വിപണി ഇടപെടീൽ എന്നീ ലക്ഷ്യങ്ങളുമായി
ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റിയുടെ “വിളവൊരുക്കം വിപണിയിലെ കരുതൽ” പദ്ധതിയ്ക്ക് തുടക്കമായി.
മേൽത്തരം നടീൽ വസ്തുക്കളുടെ വിതരണം, ശാസ്ത്രീയ കൃഷി മുറകളുടെ പ്രചരണം, ശരിയായ വിപണി ഇടപെടൽ
എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ആനക്കല്ല് കാരിക്കൽ പാപ്പച്ചന്റെ കൃഷിയിടത്തിൽ നിന്നും ജൈവ കാർഷികോത്പ്പന്നങ്ങൾ ഏറ്റുവാങ്ങി കൊണ്ട് കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി എ ഷെമീർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മാത്യു പടിഞ്ഞാറേമുറിയിൽ, അദ്ധ്യക്ഷനായി. ക്ലബ്ബ് രക്ഷാധികാരി ജോളി മടുക്കക്കുഴി പദ്ധതി വിശദീകരണവും ഗ്രാമ പഞ്ചായത്തംഗം ബിജോമോൾ ബാബു
മുഖ്യപ്രഭാഷണവും നടത്തി. കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസനബാങ്ക് പ്രസിഡന്റ് ജോർഡിൻ കിഴക്കേത്തലയ്ക്കൽ, മുൻ ഗ്രാമ പഞ്ചായത്തംഗം ബിജു ചക്കാലയിൽ , ക്ലബ്ബ് സെക്രട്ടറി സന്തോഷ് കെ ആർ, എൻ സോമനാഥൻ,സണ്ണി വെട്ടത്ത് , ജോർജ് കൊച്ചുപറമ്പിൽ.
റെജി പടിഞ്ഞാറേമുറിയിൽ തുടങ്ങിയവർ സംസാരിച്ചു.
