ചിറക്കടവ് ക്ഷേത്രത്തിൽ സർപ്പസങ്കേതത്തിന് തറക്കല്ലിട്ടു.
ചിറക്കടവ്: മഹാദേവക്ഷേത്രത്തിൽ സർപ്പസങ്കേതം മതിൽക്കെട്ടിനുള്ളിൽ നിന്ന് മാറ്റി പുതിയ സ്ഥലത്ത് സ്ഥാപിക്കുന്നതിന് തറക്കല്ലിടീൽ മേൽശാന്തി പെരുന്നാട്ടില്ലം ജയരാജൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തി.
സബ് ഗ്രൂപ്പ് ഓഫീസർ യദുകൃഷ്ണൻ, സേവാസംഘം പ്രസിഡൻറ് വിഷ്ണു എസ്.നായർ, സെക്രട്ടറി വി.ആർ.അർജുൻ, വൈസ് പ്രസിഡന്റ് അനിൽ മാനമ്പള്ളി, സജേഷ് പനിച്ചയിൽ, കെ.ജി.സജീവ്, വി.ആർ.രമേശ്, കെ.ജി.രഞ്ജിത്ത്, പി.ആർ.രാജേഷ്, വി.ആർ.പ്രകാശ്, രാജഗോപാൽ, സൂരജ്കുമാർ എന്നിവർ പങ്കെടുത്തു. ഒക്ടോബർ ഒന്നുമുതൽ ആറുവരെ നടക്കുന്ന ദേവപ്രശ്‌ന പരിഹാരക്രിയകൾക്ക് ശേഷം ഒക്ടോബർ 21-ന് സർപ്പ ചിത്രകൂട പ്രതിഷ്ഠയും സർപ്പബലിയും നടക്കും.
