KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബി.ജെ.പി.യുമായി ചേർന്നാണ് കേരളത്തിൽ യു.ഡി.എഫ് ഭരിക്കുന്നത് : പൊൻകുന്നത്ത് നടന്ന ജനകീയ സംംഗമത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ജയരാജൻ.

പൊൻകുന്നം : ബി.ജെ.പി.യുമായി ചേർന്നാണ് യു.ഡി.എഫ് കേരളത്തിൽ ഭരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി.ജയരാജൻ. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊൻകുന്നത്ത് നടന്ന ജനകീയ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

എല്ലാ മേഖലയിലും ഭരണ പരാജയമാണ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ സ്പോർസേഡ് യാത്ര നടത്തുന്നു. യു.ഡി.എഫിന്റെ ഭരണം നാടുമുടിപ്പിക്കുമെന്ന്യു.ഡി.എഫിന്റെ നേതാക്കൾ തന്നെ പറയുന്നു. എൽ.ഡി.എഫ്. കാലത്ത് രാജ്യത്തിന് തന്നെ മാതൃകയായിരുന്നു കേരളത്തിന്റെ ആരോഗ്യ വകുപ്പ്. ഇപ്പോൾ തകർന്നു തരിപ്പണമായ സ്ഥിതിയാണ്. പി.എം. ശ്രീ നടപ്പാക്കില്ലെന്ന് പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞവർ ഇപ്പോൾ വാക്ക് മാറ്റി. എരണം കെട്ടവരാണ് നാട് ഭരിക്കുന്നത്.

നിർമ്മിത ബുദ്ധിയുടെ ഉപയോഗം തൊഴിൽ നഷ്ടപ്പെടുത്തുന്ന രീതിയിൽ ആകരുത്. ഇത് പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടൽ നടത്തണം. കേന്ദ്രസർക്കാർ നടപ്പാക്കുന്ന തൊഴിലാളി വിരുദ്ധ ലേബർ കോഡ് കേരളത്തിലും നടപ്പാക്കാനാണ് യു.ഡി.എഫ്. ശ്രമിക്കുന്നത്. അദ്ദേഹം ആരോപിച്ചു.

സി.പി.ഐ.എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി.ലാൽ അധ്യക്ഷത വഹിച്ചു .അഡ്വ.ഗിരീഷ്.എസ്.നായർ, ബി.സുരേഷ് കുമാർ, അർച്ചന സദാശിവൻ, അഡ്വ.ഡി.ബൈജു, ഡി. സേതുലക്ഷ്മി,വി.പി.റെജി,ബി.ബിജുകുമാർ, ടി.എൻ.ഗിരീഷ് കുമാർ,അഡ്വ ജയാ ശ്രീധർ, കെ.ജി.ബാബു കുട്ടൻ,വി. പി.രാജമ്മ, ഗിരിജാമണി,വി.ഡി.റെജി കുമാർ എന്നിവർ സംസാരിച്ചു.

error: Content is protected !!