KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഡിവൈഎഫ്ഐ പ്രവർത്തകർ എം. എൽ. എ. ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

മുണ്ടക്കയം : പിണറായി വിജയനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പൂഞ്ഞാർ എം.എൽ.എ. അഡ്വ: എം. ജെ സെബാസ്റ്റ്യന്റെ മുണ്ടക്കയത്തെ ഓഫീസിലേക്ക് ഡി.വൈ.എഫ്. ഐ. കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ബ്ലോക് പ്രസിഡണ്ട് റിനോഷ് രാജേഷ് ഉദ്‌ഘാടനം ചെയ്തു. എം എസ് സുജിത്, ജിതിൻ എന്നിവർ സംസാരിച്ചു. എം.എൽ.എ. ഓഫീസിനു മുന്നിൽ വച്ച് മാർച്ച് പൊലീസ് തടഞ്ഞു .ഇത് സംഘർഷത്തിനിടയാക്കി. തുടർന്ന് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

error: Content is protected !!