കോവിഡ് വീണ്ടും പിടിവിട്ട് കുതിക്കുന്നു ..മുണ്ടക്കയത്ത് ചികിത്സയിലുള്ളത് നൂറോളം കോവിഡ് രോഗികൾ ..
മുണ്ടക്കയം : കഴിഞ്ഞ ദിവസം 23 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ മുണ്ടക്കയം പഞ്ചായത്തിൽ ചികിത്സയിൽ കഴിയുന്നത് നൂറോളം കോവിഡ് രോഗികൾ. പ്രദേശത്ത് ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നിരവധി പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത് . മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഒന്ന്, പതിമൂന്ന്, ഒൻപത് വാർഡുകൾ കൺടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന നിയമസഭാ തിരെഞ്ഞെടുപ്പിൽ മുണ്ടക്കയം പഞ്ചയത്തിൽ 16 കോവിഡ് രോഗികൾ സുരക്ഷാ കിറ്റ് ധരിച്ച് ബൂത്തിലെത്തി വോട്ട് ചെയ്തിരുന്നു.
കോവിഡ് രോഗബാധ കൂടിയ സാഹചര്യത്തിൽ, മുണ്ടക്കയം മേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കുവാനാണ് തീരുമാനം. മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ നിലവില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പോലീസ് കർശന പരിശോധന നടത്തും
കാഞ്ഞിരപ്പള്ളി താലൂക്കിലെ മറ്റ് പ്രദേശങ്ങളിലും കോവിഡ് രോഗം കൂടുന്നുണ്ട് . കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം 1 പേർക്ക് രോഗം സ്ഥിരീകരിച്ചു. പാറത്തോട്, 8, ചിറക്കടവ് – 7 എന്നിങ്ങനെയാണ് കണക്ക് .